ചർച്ച് ആക്ട്: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ യോഗം നാളെ മുംബൈയിൽ
11:51 PM Dec 03, 2019 | Deepika.com
കോട്ടയം: ക്രൈസ്തവസഭകളിലും അതിന്റെ ഭരണക്രമങ്ങളിലുമുള്ള കെട്ടുറപ്പിനെയും സമാധാന അന്തരീക്ഷത്തെയും തകർക്കുക എന്ന ഗൂഢ ഉദ്ദേശ്യത്തോടുകൂടിയാണ് ചർച്ച് ആക്ട് നടപ്പാക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നതെന്നും ഇത്തരം ശ്രമങ്ങളിൽനിന്നു സർക്കാർ പിന്മാറണമെന്നും ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തെപ്പറ്റി ചർച്ചചെയ്യുന്നതിന് മുംബൈയിൽ നാളെ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ അടിയന്തര എക്സിക്യൂട്ടീവ് കൂടുമെന്നും ഗ്ലോബൽ സെക്രട്ടറി ജനറൽ അഡ്വ.പി.പി. ജോസഫ് അറിയിച്ചു.