രാ​ജ​ഗി​രി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ് കാ​ന്പ​സ് പു​ര​സ്കാ​രം

11:45 PM Dec 03, 2019 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്ര മാ​​​ന​​​വ വി​​​ഭ​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള വാ​​​ർ​​​ഷി​​​ക സ്വ​​​ച്ഛ് കാ​​​ന്പ​​​സ് പു​​​ര​​​സ്കാ​​​രം ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ന്(​​​ഓ​​​ട്ടോ​​​ണ​​​മ​​​സ്). റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ കോ​​​ള​​​ജ്-​​​യു​​​ജി​​​സി വി​​​ഭാ​​​ഗം റാ​​​ങ്കിം​​​ഗ് പ​​​ട്ടി​​​ക​​​യി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​മാ​​​ണ് രാ​​​ജ​​​ഗി​​​രി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി ര​​​മേ​​​ഷ് പൊ​​​ഖ്രി​​​യാ​​​ൽ നി​​​ഷാ​​​ങ്ക് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പാ​​​ൾ ഡോ. ​​​ബി​​​നോ​​​യ് ജോ​​​സ​​​ഫി​​​ന് പു​​​ര​​​സ്കാ​​​രം കൈ​​​മാ​​​റി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യ്ക്ക് ഇ​​​ത് അ​​​ഭി​​​മാ​​​ന നേ​​​ട്ട​​​മാ​​​ണെ​​​ന്ന് രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജോ​​​സ​​​ഫ് ഐ. ​​​ഇ​​​ഞ്ചോ​​​ടി പ​​​റ​​​ഞ്ഞു.

ശു​​​ചി​​​ത്വം, വൃ​​​ത്തി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തു​​​ന്ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ് ഓ​​​രോ വ​​​ർ​​​ഷ​​​വും സ്വ​​​ച്ഛ​​​താ റാ​​​ങ്കിം​​​ഗി​​​നാ​​​യി മ​​​ന്ത്രാ​​​ല​​​യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ലെ പ​​​ച്ച​​​പ്പ്, സൗ​​​രോ​​​ർ​​​ജ​​ർ​​​ത്തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം, മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണം, ജ​​​ല ഉ​​​പ​​​ഭോ​​​ഗം, മ​​​ലി​​​ന​​​ജ​​​ല ശു​​​ദ്ധീ​​​ക​​​ര​​​ണ പ്ലാ​​​ന്‍റു​​​ക​​​ൾ, പ​​​രി​​​സ​​​ര ശു​​​ചി​​​ത്വം, ശൗ​​​ചാ​​​ല​​​യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത, രാ​​​ജ്യ​​​ത്തി​​​ന്‍റെ പാ​​​ര​​​ന്പ​​​ര്യ​​​ത്തെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് മ​​​ന്ത്രാ​​​ല​​​യം പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഓ​​​ഗ​​​സ്റ്റ് 30 നാ​​​ണ് കേ​​​ന്ദ്ര സം​​​ഘം കോ​​​ള​​​ജി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.