തിരുവനന്തപുരം: ’ഇന്ത്യ സ്കില്‍സ് കേരള 2020’ നൈപുണ്യമേളയിലേയ്ക്കുള്ള രജിസ്ട്രേഷന് 31 വരെ നീട്ടി.
ഇതനുസരിച്ച് ജില്ലാതല മത്സരങ്ങള്‍ ജനുവരി 15 മുതല്‍ 20 വരെയും മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതല്‍ 31 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക.
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെയും (കെയ്സ്) വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ’ഇന്ത്യ സ്കില്‍സ് കേരള 2020’ നൈപുണ്യമേള സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiaskillskerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9496327045.
ഇന്ത്യ സ്കില്‍സ് കേരള 2020’ന് 31 വരെ രജിസ്റ്റര്‍ ചെയ്യാം
11:45 PM Dec 03, 2019 | Deepika.com