ശങ്കർ മോഹൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
11:45 PM Dec 03, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ പുതിയ ഡയറക്ടറായി ശങ്കർ മോഹൻ നിയമിതനായി. കോൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനത്തിൽ ഡിപ്ലോമ നേടിയ അദ്ദേഹം എം.ടിയുടെ മഞ്ഞ്, വീണപൂവ് തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശങ്കർമോഹൻ കെഎസ്എഫ്ഡിസി സ്ഥാപക ചെയർമാനായിരുന്ന പി.ആർ.എസ് പിള്ളയുടെ മകനാണ്.