വ​ഞ്ചി​യൂ​ർ: ബാ​ർ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ട്ട സം​ഘം ഇ​ന്നു കോ​ട​തി​യി​ലെ​ത്തും

12:05 AM Dec 03, 2019 | Deepika.com
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഞ്ചി​​​യൂ​​​ർ കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ശ്ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ബാ​​​ർ കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘം ഇ​​​ന്നു വ​​​ഞ്ചി​​​യൂ​​​ർ കോ​​​ട​​​തി​​​യി​​​ലെ​​​ത്തി ജി​​​ല്ലാ ജ​​​ഡ്ജി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

ബാ​​​ർ കൗ​​​ണ്‍​സി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ സീ​​​നി​​​യ​​​ർ ജ​​​ഡ്ജി​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണു വ​​​ഞ്ചി​​​യൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നും പ്ര​​​ശ്ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​മാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​നും ധാ​​​ര​​​ണ​​​യാ​​​യ​​​ത്. ഒ​​​രു പ്ര​​​തി​​​യു​​​ടെ ജാ​​​മ്യം റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ജി​​​സ്ട്രേ​​​റ്റി​​​നെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ത​​​ട​​​ഞ്ഞു​​വ​​​ച്ച​​​തും തു​​​ട​​​ർ​​​ന്നു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളും കേ​​​ര​​​ള ജു​​​ഡീ​​ഷ്യ​​​ൽ ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും ബാ​​​ർ കൗ​​​ണ്‍​സി​​​ലും ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ഇ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നു പു​​​റ​​​മെ ജ​​​സ്റ്റീ​​​സ് സി.​​​കെ. അ​​​ബ്ദു​​​ൾ റ​​​ഹീം, ജ​​​സ്റ്റീ​​​സ് സി.​​​ടി. ര​​​വി​​​കു​​​മാ​​​ർ, ജ​​​സ്റ്റീ​​​സ് കെ. ​​​ഹ​​​രി​​​ലാ​​​ൽ, ജ​​​സ്റ്റീ​​​സ് എ.​​​എം. ഷെ​​​ഫീ​​​ഖ് എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട സീ​​​നി​​​യ​​​ർ ജ​​​ഡ്ജി​​​മാ​​​രു​​​ടെ സ​​​മി​​​തി​​​യു​​​മാ​​​യി ബാ​​​ർ കൗ​​​ണ്‍​സി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ സി.​​​പി. സു​​​ധാ​​​ക​​​ര​​​പ്ര​​​സാ​​​ദി​​​നൊ​​​പ്പം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്നു വ​​​ഞ്ചി​​​യൂ​​​രി​​​ലെ​​​ത്തു​​​ന്ന സം​​​ഘം മ​​​ജി​​​സ്ട്രേ​​റ്റി​​നെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ​​​യും കാ​​​ണും. ഇ​​​തി​​​നു​​​ശേ​​​ഷം ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ വീ​​​ണ്ടും ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.