കൊച്ചി: കൊച്ചിൻ ഇന്റനാഷണൽ ബോട്ട് ഷോ(സിബ്സ്2019)യുടെ രണ്ടാം പതിപ്പ് ആറു മുതൽ എട്ടു വരെ വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാമുദ്രിക കണ്വൻഷൻ സെന്ററിൽ നടക്കും. പരിപാടിയോടനുബന്ധിച്ച് ആറിന് കൊച്ചി കായലിൽ ദക്ഷിണ നാവികസേന കമാൻഡിന്റെ പിന്തുണയോടെ ബോട്ട് റാലിയും സംഘടിപ്പിക്കുമെന്ന് സംഘാടകൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
21 നോട്ടിക്കൽ മൈൽ ദൈർഘ്യമുള്ള അഡ്വഞ്ചർ ട്രെയിൽ റൂട്ടിലാണ് മോട്ടോർ ബോട്ട് റാലി നടക്കുക. മോട്ടോർ ബോട്ടിംഗ് ആസ്വാദകർക്ക് റാലിയിൽ പങ്കെടുക്കാവുന്നതാണ്. ക്രൂയിസ് വാട്ടർ ടെർമിനലിൽ നിന്നാരംഭിക്കുന്ന റാലി നേവൽ ജെട്ടികൾ, കൊച്ചിൻ ഷിപ്യാർഡ്, തേവര ഫെറി പോയിന്റ്, കൊച്ചിൻ യാട്ട് ക്ലബ് , ലെ മെറിഡിയൻ ഹോട്ടൽ, വേന്പനാട്ടുകായൽ തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു പോകും.
ക്രൂസ് എക്സ്പോസ് എന്ന കന്പനിയാണ് ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. ജോസഫ് കുര്യാക്കോസ്, ഡോ. പി. രവീന്ദ്രനാഥ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൊച്ചിൻ ബോട്ട് ഷോ ആറു മുതൽ
12:05 AM Dec 03, 2019 | Deepika.com