തിരുവനന്തപുരം: എംബിബിഎസ്/ബിഡിഎസ്, പിജി മെഡിക്കൽ/ഡെന്റൽ കോഴ്സുകളിലേക്കു അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികളിൽ എൻആർഐ സീറ്റിലേക്കു അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരിൽ നിശ്ചിത യോഗ്യതയുള്ളവർ താഴെ സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ/രേഖകൾ തയാറാക്കി വയ്ക്കണം.
യോഗ്യത: എൻആർഐ ക്വോട്ട പ്രവേശനത്തിനു അപേക്ഷകർ വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കൾ/സഹോദരങ്ങൾ അല്ലെങ്കിൽ മാതാപിതാക്കളുടെ സഹോദരങ്ങളുടെ മക്കൾ ഉൾപ്പെടെ) ഭർത്താവ്/ഭാര്യ/അച്ഛന്റെയോ അമ്മയുടെയോ സഹോദരങ്ങളുടെ മക്കൾ ഉൾപ്പെടെ)/അർധ സഹോദരർ/ദത്തെടുത്ത അച്ഛൻ അല്ലെങ്കിൽ അമ്മയുടെ ആശ്രിതരായിരിക്കണം.
സമർപ്പിക്കേണ്ട രേഖകകൾ: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ എൻആർഐ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ താഴെ പറയുന്ന രേഖകൾ ആവശ്യപ്പെടുന്ന മുറയ്ക്കു പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം.
സ്പോണ്‍സറും വിദ്യാർഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ സർട്ടിഫിക്കറ്റ്. തൊഴിൽ ദാതാവ് നൽകിയതും എംബസി സാക്ഷ്യപ്പെടുത്തിയതുമായ ഓവർസീസ് എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തൊഴിൽ സംബന്ധിച്ച് എംബസി അഥവാ കോണ്‍സുലേറ്റ് പാസ്പോർട്ടിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം.
എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റിനു പകരം സ്പോണ്സർ ഒരു എൻആർഐ/ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ/ഗ്രീൻ കാർഡ് ഹോൾഡർ ആണെന്നു സാക്ഷ്യപ്പെടുത്തി എംബസി അഥവാ കോണ്‍സുലേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കും. വിസ സ്റ്റാന്പ് ചെയ്തതും എംബസിസാക്ഷ്യപ്പെടുത്തിയതുമായ സ്പോണ്‍സറുടെ പാസ്പോർട്ടിന്റെ പകർപ്പ്. വിദ്യാർഥിയെ സ്പോണ്സർ ചെയ്യുന്നതായുള്ള സ്പോണ്‍സറുടെ സമ്മതപത്രം. സ്പോണ്സർ ഒരു ഇന്ത്യൻ പൗരൻ/ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ/പേഴ്സണ്‍ ഓഫ് ഇന്ത്യൻ ഒറിജിൻ എന്നു തെളിയിക്കുന്ന രേഖ.
എൻആർഐ ക്വോട്ട അവകാശവാദങ്ങൾ തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖകളുടെ അഭാവത്തിൽ പ്രസ്തുത കാറ്റഗറി ലിസ്റ്റുകളിൽ ഉൾപ്പെടുത്തുകയോ ഈ വിഭാഗത്തിൽ അലോട്ട്മെന്റിനായി പരിഗണിക്കുകയോ ചെയ്യുന്നതല്ല. ഫോണ്‍: 0471-2339101, 102, 103, 104,
എൻആർഐ ക്വോട്ട: രേഖകൾ തയാറാക്കി വയ്ക്കണം
11:45 PM Dec 02, 2019 | Deepika.com