ചർച്ച് ആക്ടിനു പിന്നിൽ പ്രതിലോമ ശക്തികൾ: ക​ർ​ദി​നാ​ൾ മാർ ആലഞ്ചേരി

01:37 AM Dec 02, 2019 | Deepika.com
ച​ങ്ങ​നാ​ശേ​രി: ച​ർ​ച്ച് ആ​ക്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നു ശ​ഠി​ക്കു​ന്ന​തി​നു പി​ന്നി​ൽ സ​ഭ​യെ എ​തി​ർ​ക്കു​ന്ന പ്ര​തി​ലോ​മ ശ​ക്തി​ക​ളാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി സീ​റോ​ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്ബി കോ​ള​ജി​ലെ മോ​ണ്‍. ക​ല്ല​റയ്​ക്ക​ൽ ഹാ​ളി​ൽ ന​ട​ത്തി​യ ന്യൂ​ന​പ​ക്ഷാ​വ​കാ​ശ സം​ര​ക്ഷ​ണ സം​ഗ​മ​വും ബി​ഷ​പ് മാ​ർ ജ​യിം​സ് കാ​ളാ​ശേ​രി ച​ര​മ​സ​പ്ത​തി ആ​ച​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ർ​ച്ച് ആ​ക്ടി​നെ​ക്കു​റി​ച്ച് പ​ഠി​ച്ചാ​ൽ ഇ​ത് അ​നാ​വ​ശ്യ​മാ​ണെന്നു മ​ന​സി​ലാ​കും. സ​ഭ​യി​ൽ​നി​ന്നു വി​ട്ടു​നി​ല്ക്കു​ന്ന​വ​രോ എ​തി​ർ​ക്കു​ന്ന​വ​രോ ആ​ണ് ച​ർ​ച്ച് ബി​ല്ലി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് പറഞ്ഞു.

വ്യ​വ​സ്ഥാ​പി​ത​മാ​യ കാ​ന​ൻ നി​യ​മ​ങ്ങ​ളു​ടെ യും രാ​ജ്യ​ത്തു നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഭ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും സ്വ​ത്തക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നതും. ഇ​ക്കാ​ര്യ​ത്തി​ന് ഇ​നി​യും മ​റ്റൊ​രു നി​യ​മ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈമാസം കെ​സി​ബി​സി യോ​ഗം ചേ​ർ​ന്ന് ച​ർ​ച്ച് ആ​ക്ട് സം​ബ​ന്ധി​ച്ചു നി​ല​പാ​ടു സ്വീ​ക​രി​ക്കും.

ഈ ​നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സി​നും ഇ​ത​ര സം​ഘ​ട​ന​ക​ൾ​ക്കും ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.