അറബിക്കടലിൽ ന്യൂനമർദം
01:37 AM Dec 02, 2019 | Deepika.com
തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം ഇന്നലെ രാവിലെ രൂപപ്പെട്ട ന്യൂനമർദമേഖല വടക്കുകിഴക്കേ ദിശയിൽ നീങ്ങി തീവ്രന്യൂനമർദമാകും. ഇതിന്റെ ഫലമായി തമിഴ്നാട്ടിൽ കനത്ത മഴ തുടങ്ങി. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ ഉണ്ടാകും. മിക്ക സ്ഥലങ്ങളിലും മിതമായ മഴ ലഭിക്കും. കാറ്റുണ്ടാകും. കടൽ പ്രക്ഷുബ്ധമാകും.