ബി​എ​സ്എ​സ് ഗു​രു​കു​ലം മു​ന്നി​ലെ​ത്തു​ന്ന​ത് ഒ​ന്പ​താം ത​വ​ണ

01:37 AM Dec 02, 2019 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ​ വ​ർ​ഷം ആ​ല​പ്പു​ഴ​യി​ൽ വ​ച്ചു കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ സ്വ​ർ​ണ​ക്ക​പ്പ് സ​പ്ത​ഭാ​ഷാ സം​ഗ​മ​ഭൂ​മി​യി​ലൊ​രു​ക്കി​യ കൗ​മാ​ര ക​ലോ​ത്സ​വ​ത്തി​ലും പാ​ല​ക്കാ​ട് വി​ട്ടു​ന​ല്കി​യി​ല്ല. ഇ​ഞ്ചോ​ടി​ഞ്ഞു പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ടി​നെയും ക​ണ്ണൂ​രിനെയും പി​ന്നി​ലാ​ക്കി പാ​ല​ക്കാ​ട​ൻ വി​ജ​യം. ര​ണ്ടു ദി​വ​സ​വും ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​യി​രു​ന്നു പോ​യി​ന്‍റ് നി​ല. മാ​റി​യും മ​റി​ഞ്ഞും വ​ന്നെ​ങ്കി​ലും കൗ​മാ​ര​ ക​ലാ​കി​രീ​ടം ഒ​ടു​വി​ൽ ക​രി​ന്പ​ന​ക​ളു​ടെ നാ​ട്ടി​ലേ​ക്കു ത​ന്നെ.

161 പോ​യി​ന്‍റ് നേ​ടി​യ ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ല​ത്തി​ന്‍റെ ചി​റ​കി​ലേ​റി​യാ​ണു 951 പോ​യി​ന്‍റു​ക​ളു​മാ​യി പാ​ല​ക്കാ​ട് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ ത​വ​ണ​യും ക​ലാ​കി​രീ​ട​മു​റ​പ്പി​ച്ച​ത്. 745 മ​ത്സ​രാ​ർ​ഥി​ക​ളാ​ണു പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​നി​ന്നു തു​ളു​നാ​ട​ൻ മ​ണ്ണി​ലേ​ക്കു ക​ലാ​നി​പു​ണ​ത മാ​റ്റു​ര​യ്ക്കാ​നെ​ത്തി​യ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ദ​സ്വ​രം, ഹൈ​സ്കൂ​ൾ-​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​ൺ കു​ട്ടി​ക​ളു​ടെ കേ​ര​ള​ന​ട​നം എ​ന്നീ മൂ​ന്നി​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണു പാ​ല​ക്കാ​ട് ജി​ല്ല​യി​ൽനി​ന്നു പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. ബാ​ക്കി​യു​ള്ള 236 ഇ​ന​ങ്ങ​ളി​ലും പാ​ല​ക്കാ​ടി​നു മ​ത്സ​രാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. വി​വി​ധ​യി​ന​ങ്ങ​ളി​ൽ നി​ന്നാ​യി 175 എ ​ഗ്രേ​ഡു​ക​ളും പാ​ല​ക്കാ​ട് നേ​ടി. തു​ട​ർ​ച്ച​യാ​യി 12 വ​ർ​ഷ​ങ്ങ​ളാ​യി കോ​ഴി​ക്കോ​ട് പു​ല​ർ​ത്തി​യി​രു​ന്ന ആ​ധി​പ​ത്യം ക​ഴി​ഞ്ഞ ത​വ​ണ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ചാ​ണു പാ​ല​ക്കാ​ട് ത​ക​ർ​ത്ത​ത്. സ്കൂ​ൾ ക​ലാ​വി​ജ​യി​ക​ൾ​ക്കു സ്വ​ർ​ണ​ക്ക​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം 1991ൽ ​കോ​ഴി​ക്കോ​ടാ​ണ് ആ​ദ്യ​മാ​യി സ്വ​ർ​ണ​ക്ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. 2007 മു​ത​ൽ തു​ട​ർ​ച്ച​യാ​യി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​തും കോ​ഴി​ക്കോ​ടാ​യി​രു​ന്നു. 2015 ൽ ​പാ​ല​ക്കാ​ടും കോ​ഴി​ക്കോ​ടും കി​രീ​ടം പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ത​വ​ണ​യാ​ണ് ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. 187 മ​ത്സ​രാ​ർ​ഥി​ക​ളാ​ണു സ്കൂ​ളി​ൽ​നി​ന്നു ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. ഇ​തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 18, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 15 എ ​ഗ്രേ​ഡുക​ൾ​നേ​ടി. അ​ധ്യാ​പ​ക​രു​ടെയും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും കൂ​ട്ടാ​യ പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് വി​ജ​യം നേ​ടി​യ​തെ​ന്നു ടീം ​മാ​നേ​ജ​ർ പ​റ​ഞ്ഞു.