ആ​ശാ​ൻ സ്മാ​ര​ക ക​വി​താ പു​ര​സ്കാ​രം എ​സ്. ര​മേ​ശ​ന്

12:28 AM Dec 02, 2019 | Deepika.com
കൊ​​​ച്ചി: മ​​​ഹാ​​​ക​​​വി കു​​​മാ​​​ര​​​നാ​​​ശാ​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ചെ​​​ന്നൈ ആ​​​ശാ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​വ​​​രു​​​ന്ന ആ​​​ശാ​​​ൻ സ്മാ​​​ര​​​ക ക​​​വി​​​താ പു​​​ര​​​സ്കാ​​​ര​​​ത്തി​​നു ക​​​വി.​​എ​​​സ്. ര​​​മേ​​​ശ​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. മ​​​ല​​​യാ​​​ള ക​​​വി​​​ത​​​യ്ക്കു ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണു പു​​​ര​​​സ്കാ​​​ര​​മെ​​​ന്ന് പു​​​ര​​​സ്കാ​​​ര നി​​​ർ​​​ണ​​​യ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ പ്ര​​​ഫ. എം.​​​കെ. സാ​​​നു, പ്ര​​​ഫ. എം. ​​​തോ​​​മ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

50,000 രൂ​​​പ​​​യും മെ​​​മ​​​ന്‍റോ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം 10ന് ​​​ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​റും സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഡോ.​​രാ​​​ജ​​​ൻ ഗു​​​രു​​​ക്ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.