ഗംഗാധരൻ പുരസ്കാരം പീതാംബരൻ മാസ്റ്റർക്ക് സമർപ്പിച്ചു
12:28 AM Dec 02, 2019 | Deepika.com
പള്ളുരുത്തി: കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും നിയമസഭാ സമാജികനുമായിരുന്ന പി. ഗംഗാധരന്റെ സ്മരണാർഥം പി. ഗംഗാധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം എൻസിപി നേതാവ് ടി.പി. പീതാംബരൻ മാസ്റ്റർക്കു പ്രഫ. എം.കെ. സാനു സമർപ്പിച്ചു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണു പുരസ്കാരം.