പ്രബന്ധരചനാ മത്സരം: ഹസ്ന ബാബുവിന് ഒന്നാം സ്ഥാനം

12:28 AM Dec 02, 2019 | Deepika.com
കോ​ട്ട​യം: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ (കെ​എ​സ്ടി​സി) സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തി​ൽ ചാ​മം​പ​താ​ൽ ഇ​ല​ങ്ങോ​യി ഹോ​ളി ​ഫാ​മി​ലി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഹ​സ്ന ബാ​ബു​വി​ന് ഒ​ന്നാം സ്ഥാ​നം.

കാ​ഞ്ഞി​ര​പ്പ​ള്ളി എം​വൈ​സി​എ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ഫ്ന ഫാ​ത്തി​മ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. പ​ത്ത​നം​തി​ട്ട, ക​ട​ന്പ​നാ​ട് കെ​ആ​ർ​കെ​പി എം​ബി​വി​എ​ച്ച്എ​സ്എ​സി​ലെ ആ​ർ. സു​ജാ​ത മൂ​ന്നാം സ്ഥാ​നം നേ​ടി.

വി​ജ​യി​ക​ൾ​ക്ക് എ​ട്ടി​നു കു​ന്പ​നാ​ട് ധ​ർ​മ​ഗി​രി മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ സം​ഗ​മ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റോ​യി വ​ർ​ഗീ​സ് അ​റി​യി​ച്ചു.