പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കുക: മാർ ജോർജ് ആലഞ്ചേരി

12:57 AM Dec 01, 2019 | Deepika.com
കൊ​​​ച്ചി: പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​ഹ്വാ​​​നം ചെ​​​യ്തു.

ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള പ്ലാ​​​സ്റ്റി​​​ക്കു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ​​​ല്ലോ. അ​​​ടു​​​ത്ത ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഈ ​​​പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​നം വി​​​ജ​​​യി​​​പ്പി​​​ക്കേ​​​ണ്ട​​​തു ന​​​മ്മു​​​ടെ​​​യെ​​​ല്ലാം ക​​​ട​​​മ​​​യാ​​​ണ്.

ആ​​​ധു​​​നി​​​ക കാ​​​ല​​​ത്തെ വ​​​ലി​​​ച്ചെ​​​റി​​​യ​​​ൽ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​ള​​​ർ​​​ന്നു ഭീ​​​ക​​​ര​​​മാ​​​യ മാ​​​ന​​​ങ്ങ​​​ൾ ആ​​​ർ​​​ജി​​​ച്ച ഒ​​​ന്നാ​​​ണു പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ളു​​​ടെ വ്യാ​​​പ​​​നം. ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ൾ, ന​​​ദി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു വ​​​ലി​​​യ ദോ​​​ഷം വ​​​രു​​​ത്തു​​​ന്ന പ്ലാ​​​സ്റ്റി​​​ക് സ​​​മു​​​ദ്ര​​​ജീ​​​വി​​​ക​​​ൾ​​​ക്ക​​​ട​​​ക്കം ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ത​​​ന്‍റെ വി​​​ഖ്യാ​​​ത​​​മാ​​​യ ലൗ​​​ദാ​​​ത്തോ സി (​​​അ​​​ങ്ങേ​​​യ്ക്കു സ്തു​​​തി) എ​​​ന്ന ചാ​​​ക്രി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ലും ഒ​​​രു മാ​​​സം മു​​ന്പു ​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച "ന​​​മ്മു​​​ടെ അ​​​മ്മ​​​യാ​​​യ ഭൂ​​​മി’ എ​​​ന്ന ഗ്ര​​​ന്ഥ​​​ത്തി​​​ലു​​​മ​​​ട​​​ക്കം നി​​​ര​​​വ​​​ധി അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ പ്ലാ​​​സ്റ്റി​​​ക് മ​​​ലി​​​നീ​​​ക​​​ര​​​ണ​​​മ​​​ട​​​ക്കം പ​​​രി​​​സ്ഥി​​​തിനാ​​​ശം വ​​​രു​​​ത്തു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ൾ​​​ക്കെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ന​​​മ്മു​​​ടെ പ​​​രി​​​പാ​​​ല​​​ന​​​യ്ക്കു ല​​​ഭി​​​ച്ച ഭൂ​​​മി​​​യെ​​​യും പ​​​രി​​​സ്ഥി​​​തി​​​യെ​​​യും വ​​​രും ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു ഭ​​​ദ്ര​​​മാ​​​യി കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തെ​​​പ്പ​​​റ്റി സ​​​ഭ എ​​​ല്ലാ​​​യ്പോഴും പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. പ​​​രി​​​സ​​​രമ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​ക്ക​​​വും തോ​​​തും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ പ്ലാ​​​സ്റ്റി​​​ക് ഉ​​​പ​​​യോ​​​ഗം നിയന്ത്രിക്കുകയേ മാ​​​ർ​​​ഗ​​​മു​​​ള്ളൂ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​വു​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കാ​​​ൻ സ​​​ഭാ​​ വി​​​ശ്വ​​​ാസി​​​ക​​​ൾ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം. ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും പ​​​ള്ളി​​​ക​​​ളി​​​ലും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മെ​​​ല്ലാം പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തെപ്പറ്റി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും അതനു സരിച്ചുള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്ത​​​ണ​​​മെ​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ചു.