അ​ഭി​ഭാ​ഷ​ക എ​ൻ‌റോ​ള്‍​മെ​ന്‍റ്: ബാർ കൗൺസിൽ വിശദീകരണം തേടി

12:57 AM Dec 01, 2019 | Deepika.com
കൊ​​​ച്ചി: ജു​​​ഡീ​​​ഷ​​ല്‍ സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക എ​​​ൻ‌​​റോ​​​ള്‍​മെ​​​ന്‍റ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ന്‍ വ​​​ഞ്ചി​​​യൂ​​​ര്‍ കോ​​​ട​​​തി​​​യി​​​ലെ ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് ദീ​​​പ മോ​​​ഹ​​​നോ​​​ട് കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ മ​​​റ്റേ​​​തെ​​​ങ്കി​​​ലും തൊ​​​ഴി​​​ല്‍ നേ​​​ടി​​​യാ​​​ല്‍ അ​​​ക്കാ​​​ര്യം ബാ​​​ര്‍ കൗ​​​ണ്‍​സി​​​ലി​​​ല്‍ അ​​​റി​​​യി​​​ച്ച് സ​​​ന്ന​​​ദ് (എ​​​ൻ‌​​റോ​​​ള്‍​മെ​​​ന്‍റ്) സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ച​​​ട്ടം. വ​​​ഞ്ചി​​​യൂ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കെ​​​തി​​​രെ പ​​​രാ​​​തി ന​​​ല്‍​കി​​യ മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ സ​​​ന്ന​​​ദ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

അ​​​തേ​​സ​​​മ​​​യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ര്‍​ന്ന ബാ​​​ര്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം വ​​​ഞ്ചി​​​യൂ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ്വ​​​ത​​​ന്ത്ര​​​വും നി​​​ഷ്പ​​​ക്ഷ​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.