നെടുമ്പാശേരിയിൽ 1.30 കോടിയുടെ സ്വർണം പിടിച്ചു; മൂന്നു യാ​​ത്ര​​ക്കാ​​ർ പി​​ടി​​യി​​ൽ

12:57 AM Dec 01, 2019 | Deepika.com
നെ​​ടു​​മ്പാ​​ശേ​​രി: അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ത്തി​​കൊ​​ണ്ടു​​വ​​ന്ന 1.30 കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ർ​​ണം കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ക​​സ്റ്റം​​സ് പി​​ടി​​കൂ​​ടി. മൂ​​ന്നു യാ​​ത്ര​​ക്കാ​​രി​​ൽ​​നി​​ന്നാ​​യി പി​​ടി​​ച്ചെ​​ടു​​ത്ത​​വ​​യി​​ൽ 997 ഗ്രാം ​​സ്വ​​ർ​​ണ​​വും 3197 ഗ്രാം ​​സ്വ​​ർ​​ണ മി​​ശ്രി​​ത​​വു​​മാ​​ണ്.

കോ​​ഴി​​ക്കോ​​ട് കൂ​​വ​​ച​​ന്ദ് പ​​ള്ളി​​യാ​​ത്ത് വീ​​ട്ടി​​ൽ പി.​​പി. ഷെ​​മീ​​റി​​ൽ നി​​ന്നാ​​ണ് 997 ഗ്രാം ​​സ്വ​​ർ​​ണം പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഇ​​യാ​​ൾ മ​​ലേ​​ഷ്യ​​യി​​ലെ ക്വ​​ാലാ​​ലം​​പുരി​​ൽനി​​ന്നു വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 12 ഓ​​ടെ​​യാ​​ണ് നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ​​ത്. മ​​ല​​ദ്വാ​​ര​​ത്തി​​ൽ ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു സ്വ​​ർ​​ണം. സ്വ​​ർ​​ണ​​മി​​ശ്രി​​ത​​വു​​മാ​​യി വ​​ന്ന മ​​റ്റ് ര​​ണ്ടു പേ​​രും കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​ണ്. ഇ​​വ​​ർ അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്നു​​ള്ള ഇ​​ത്തി​​ഹാ​​ദ് എ​​ക്സ്പ്ര​​സി​​ലെ യാ​​ത്ര​​ക്കാ​​രാ​​യി​​രു​​ന്നു.

ഒ​​രാ​​ളി​​ൽ നി​​ന്ന് 2200 ഗ്രാ​​മും ര​​ണ്ടാ​​മ​​നി​​ൽ നി​​ന്ന് 997 ഗ്രാം ​​സ്വ​​ർ​​ണ​​മി​​ശ്രി​​ത​​വു​​മാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. പ്ര​​തി​​ക​​ൾ സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് സം​​ഘ​​ത്തി​​ലെ ക​​ണ്ണി​​യാ​​ണോ​​യെ​​ന്ന​​റി​​യാ​​ൻ ക​​സ്റ്റം​​സ് സം​​ഘം ഇ​​വ​​രെ വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്യു​​ന്നു​​ണ്ട്.