ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ര​ണ്ടു മു​ത​ൽ കോട്ടയത്ത്

12:57 AM Dec 01, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സ് 2019 ര​​​ണ്ടു മു​​​ത​​​ൽ 11 വ​​​രെ കോ​​​ട്ട​​​യം മ​​​ഹാ​​​ത്മ​​​ാഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്പോ​​​ർ​​​ട്സ് ഗ്രൗ​​ണ്ടി​​​ൽ ക​​​ര​​​സേ​​​നാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ക്കും.

കോ​​​ട്ട​​​യം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ, നാ​​​ഗ​​​ന്പ​​​ടം, ഏ​​​റ്റു​​​മാ​​​നൂ​​​ർ ബ​​​സ് സ്റ്റാ​​​ൻ​​​ഡു​​​ക​​​ളി​​​ൽ​​നി​​​ന്നു രാ​​​വി​​​ലെ​ നാ​​​ലു മു​​​ത​​​ൽ 6.30 വ​​​രെ റാ​​​ലി ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്കു സ്വ​​​കാ​​​ര്യ ബ​​​സ് സ​​​ർ​​​വീ​​​സ് ഉ​​ണ്ടാ​​കും.
കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തു​​നി​​​ന്നു സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​മ​​​ല​​​ഗി​​​രി ബി.​​​കെ.​​​ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലും ഏ​​​റ്റു​​​മാ​​​നൂ​​​ർ ഭാ​​​ഗ​​​ത്തു​​നി​​​ന്നും വ​​​രു​​​ന്ന​​​വ​​​ർ അ​​​തി​​​ര​​​ന്പു​​​ഴ ച​​​ർ​​​ച്ച് ഗ്രൗ​​​ണ്ടി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്ത് അ​​​വി​​​ടെ​​നി​​​ന്നു പൊ​​​തു​​ഗ​​​താ​​​ഗ​​​ത മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ റാ​​​ലി സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​ച്ചേ​​​ര​​​ണം.