നാവികസേന രാജ്യത്തി​ന്‍റെ അ​ഭി​വൃദ്ധിക്ക് കരുത്ത്: അ​ഡ്മി​റ​ല്‍ ക​രം​ബീ​ര്‍ സിംഗ്

11:55 PM Nov 30, 2019 | Deepika.com
ഏ​​​ഴി​​​മ​​​ല: ശ​​​ക്ത​​​മാ​​​യ നാ​​​വി​​​ക​​സേ​​​ന രാ​​​ജ്യ​​ത്തി​​​ന്‍റെ അ​​​ഭി​​​വൃ​​​ദ്ധി​​​യെ​​​യാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് നാ​​വി​​ക സേ​​ന മേ​​ധാ​​വി അ​​​ഡ്മി​​​റ​​​ല്‍ ക​​​രം​​​ബീ​​​ര്‍ സിം​​​ഗ്.

ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​നെ അ​​​ഭി​​​വാ​​​ദ്യം​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തീ​​​ര​​​ദേ​​​ശ സു​​​ര​​​ക്ഷ ദു​​​ര്‍​ബ​​​ല​​​മാ​​​ണെ​​​ങ്കി​​​ല്‍ അ​​​ത് രാ​​​ജ്യ​​​ത്തെ ത​​​ക​​​ര്‍​ച്ച​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യ്ക്ക് തീ​​​ര​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. തീ​​​ര​​​സു​​​ര​​​ക്ഷ​​​യ്ക്കൊ​​​പ്പം രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ര്‍​ച്ച​​​യും ഭാ​​​വി കെ​​​ട്ടി​​​പ്പ​​​ടു​​​ക്ക​​​ലും നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണ്.

സൈ​​​ന്യ​​​ത്തി​​​ന്‍റെ ആ​​​ള്‍​ബ​​​ല​​​വും ആ​​​യു​​​ധ​​​ബ​​​ല​​​വും വ​​​ര്‍​ധി​​​പ്പി​​​ക്ക​​​ണം. സൈ​​​നി​​​ക​​​ര്‍ സ്വ​​​ന്തം സു​​​ര​​​ക്ഷ​​​യേ​​​ക്കാ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​ണ് മു​​​ന്‍​തൂ​​​ക്കം ന​​​ല്‍​കേ​​​ണ്ട​​​ത്. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നെ​​​ത്തി​​​യ​​​വ​​​ര്‍ രാ​​​ജ്യ​​​ത്തി​​​ന് ഏ​​​റെ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.