ചർച്ച് ആക്‌ട്: ഹർജിയിൽ കക്ഷി ചേരുമെന്നു കാത്തലിക് ഫെഡറേഷൻ

11:55 PM Nov 30, 2019 | Deepika.com
കോ​​​ട്ട​​​യം: ക്രി​​​സ്ത്യ​​​ൻ പ​​​ള്ളി​​​ക​​​ളു​​​ടെ സ​​​ന്പ​​​ത്തും സ്വ​​​ത്തു​​​ക്ക​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ പ്ര​​​ത്യേ​​​ക നി​​​യ​​​മം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചി​​​ല ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ഹ​​​ർ​​​ജി ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​വും വ​​​ള​​​ഞ്ഞ​​​വ​​​ഴി​​​യി​​​ലൂ​​​ടെ ച​​​ർ​​​ച്ച് ആ​​​ക്‌​​​ട് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ചി​​​ല​​​രു​​​ടെ ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​വു​​​മാ​​​ണെ​​​ന്നും കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ആ ​​​ഹ​​​ർ​​​ജി​​​യി​​​ൽ എ​​​തി​​​ർ ക​​​ക്ഷി​​​യാ​​​യി ചേ​​​രു​​​ക​​​യും ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ തെ​​​റ്റാ​​​യ ഉ​​​ദ്ദേ​​​ശ്യം കോ​​​ട​​​തി​​​യി​​​ലും പൊ​​​തു​​​ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ലും തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. പി.​​​പി.​​​ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു.