തിരുവനന്തപുരം: ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുള്ളതിനാൽ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ആറു മുതൽ 11 സെന്റിമീറ്റർ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകിയത്.
കനത്ത മഴ പെയ്യും, ആറു ജില്ലകളിൽ യെല്ലോ അലർട്ട്
11:55 PM Nov 30, 2019 | Deepika.com