നെയ്യാറ്റിന്‍കര: സമുദായത്തിനു സമനീതി, അധികാരത്തില്‍ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഇന്നു കെഎല്‍സിഎ സംസ്ഥാന സമ്മേളനവും ലത്തീന്‍ കത്തോലിക്ക സമുദായ സംഗമവും നെയ്യാറ്റിന്‍കര രൂപതയുടെ ആതിഥേയത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. കേരളത്തിലെ 12 രൂപതകളിലായി ഉളള 20 ലക്ഷം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമുദായ സംഗമം.
ഇന്നലെ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ പ്രതിനിധി സമ്മേളന ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. ഇന്നു രാവിലെ 10ന് വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്യും. മൂന്നിനു നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്നു നെയ്യാറ്റിന്‍കര പട്ടണത്തിലേക്ക് ഒരു ലക്ഷം ലത്തീന്‍ കത്തോലിക്ക സമുദായ അംഗങ്ങള്‍ പങ്കെടുക്കുന്ന മഹാറാലി നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് അക്ഷയാ കോപ്ലക്സില്‍ നടക്കുന്ന പൊതുസമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനംചെയ്യും.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്, മേഴ്സികുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. സമുദായ വക്താവ് ഷാജി ജോര്‍ജ് വിഷയാവതരണം നടത്തും. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് പ്രമേയം അവതരിപ്പിക്കും.
നെയ്യാറ്റിന്‍കര രൂപത പ്രസിഡന്റ് ഡി.രാജു, ശശി തരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, കെആര്‍എല്‍സിസി സെക്രട്ടറി ജനറല്‍ ഫാ.ഫ്രാന്‍സിസ് സേവ്യര്‍, എംഎല്‍എ മാരായ കെ. ആന്‍സലന്‍, കെ.എസ് ശബരീനാഥന്, എം.വിന്‍സെന്റ്, കെ.ജെ. മാക്സി, ടൈസണ്‍ മാസ്റ്റര്‍, ടി.ജെ. വിനോദ്,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ലത്തീന്‍ കത്തോലിക്ക സമുദായ സംഗമവും റാലിയും ഇന്നു നെയ്യാറ്റിന്‍കരയില്‍
11:51 PM Nov 30, 2019 | Deepika.com