ഭി​ന്ന​ശേ​ഷി സം​വ​ര​ണം: മെ​ഡി​. സ​ര്‍​ട്ടി​ഫി​ക്ക​റ്റിന്‍റെ മാ​തൃ​ക പു​റ​ത്തി​റ​ക്കി

11:51 PM Nov 30, 2019 | Deepika.com
തി​രു​​വ​​ന​​ന്ത​​പു​​രം: ഭി​​ന്ന​​ശേ​​ഷി സം​​വ​​ര​​ണ​ത്തി​നാ​യു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പു​തി​യ മാ​തൃ​ക പു​റ​ത്തി​റ​ക്കി. ലോ​​ക്കോ​​മോ​​ട്ടോ​​ര്‍ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കു​​ള്ള കോ​​ളം കൂ​​ടി ഉ​​ള്‍​പ്പെ​​ടു​​ത്തി പു​​തി​​യ മാ​​തൃ​​ക പു​​റ​​ത്തി​​റ​​ക്കി​​യ​​താ​​യി ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ അ​​റി​​യി​​ച്ചു. നേ​​ര​​ത്തെ നി​​ശ്ച​​യി​​ച്ച ഫോ​​ര്‍​മാ​​റ്റി​​ല്‍ മെ​​ഡി​​ക്ക​​ല്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ന​​ല്‍​കു​​ന്നി​​ല്ല എ​​ന്ന പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്നാ​​ണ് പു​​തി​​യ മാ​​തൃ​​ക പു​​റ​​ത്തി​​റ​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി അ​റി​യി​ച്ചു.