ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു ജോ​യി എ​ബ്ര​ഹാം

11:49 PM Nov 30, 2019 | Deepika.com
കോ​​ട്ട​​യം: ഇ​​ടു​​ക്കി മു​​ൻ​​സി​​ഫ് കോ​​ട​​തി​​യി​​ൽ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളു​​ടെ വ്യാ​​ജ​​ലി​​സ്റ്റ് ന​​ൽ​​കി​​യ ജോ​​സ് കെ. ​​മാ​​ണി​​യാ​​ണു കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് (എം) ​​ജോ​​സ​​ഫ് വി​​ഭാ​​ഗം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു സ​​മ​​ർ​​പ്പി​​ച്ച ലി​​സ്റ്റ് വ്യാ​​ജ​​മാ​​ണെ​​ന്നു പ​​റ​​യു​​ന്ന​​തെ​​ന്നു ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് ജോ​​യി എ​​ബ്ര​​ഹാം.

അ​​റ​​യ്ക്ക​​ൽ ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള ചെ​​യ​​ർ​​മാ​​നും ജോ​​യി ഏ​​ബ്രാ​​ഹം, മോ​​ൻ​​സ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളു​​മാ​​യ ക​​മ്മി​​റ്റി അം​​ഗീ​​ക​​രി​​ച്ച് റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ​​ക്ക് കൈ​​മാ​​റി​​യ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളു​​ടെ ലി​​സ്റ്റി​​ന്‍റെ പ​​ക​​ർ​​പ്പാ​​ണ് ജോ​​സ​​ഫ് വി​​ഭാ​​ഗം ഇ​​ല​​ക്ഷ​​ൻ ക​​മ്മീ​​ഷ​​നു സ​​മ​​ർ​​പ്പി​​ച്ച​​ത്. വ​​സ്തു​​ത ഇ​​താ​​യി​​രി​​ക്കേ ജോ​​സ​​ഫ് വി​​ഭാ​​ഗം സ​​മ​​ർ​​പ്പി​​ച്ച സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളു​​ടെ ലി​​സ്റ്റ് സം​​ബ​​ന്ധി​​ച്ച ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​വു​​മാ​​ണെ​​ന്നു ജോ​​യി എ​​ബ്ര​​ഹാം പ​റ​ഞ്ഞു.