ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു

11:49 PM Nov 30, 2019 | Deepika.com
കു​​​മ്പ​​​ള(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ യു​​​വാ​​​വി​​​നെ ഉ​​​ള്ളാ​​​ള്‍ റെ​​​യി​​​ല്‍​വേ ട്ര​​​ക്കി​​​ന് സ​​​മീ​​​പം കു​​​ത്തേ​​​റ്റ് മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി.

കു​​​മ്പ​​​ള ക​​​ള​​​ത്തൂ​​​ര്‍ പ​​​ള്ള​​​ത്തെ സു​​​ദ​​​ര്‍​ശ(21)​​​നാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ പ്ര​​​മു​​​ഖ ഗു​​​ണ്ടാ​​​സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ള്‍ ഉ​​​ള്ളാ​​​ള്‍ പോ​​​ലീ​​​സി​​​നെ വി​​​ളി​​​ച്ച് താ​​​ന്‍ ഒ​​​രാ​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ കീ​​​ഴ​​​ട​​​ങ്ങു​​​മെ​​​ന്നും അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വ​​​ത്രെ. തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഉ​​​ള്ളാ​​​ള്‍ റെ​​​യി​​​ല്‍​വേ ട്രാ​​​ക്കി​​​ന് സ​​​മീ​​​പം മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.