റോഷി നാളെ മുതൽ നിരാഹാരം തുടങ്ങും

12:26 AM Nov 30, 2019 | Deepika.com
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ 1964ലെ ​ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ക, നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങും. നാ​ളെ മു​ത​ൽ ക​ട്ട​പ്പ​ന​യി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം.