സ്പെ​ഷ​ൽ സ്കൂ​ളി​നെ​തി​രേ പ്ര​ചാ​ര​ണം:​ യു​വാ​വി​നെ​തി​രേ ന​ട​പ​ടി​ക്കു പോ​ലീ​സ്

12:16 AM Nov 30, 2019 | Deepika.com
കൊ​​​ച്ചി: ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളെ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​നെ​​​തിരേ വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ വീ​​​ഡി​​​യോ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ യു​​​വാ​​​വി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ്. വീ​​​ഡി​​​യോ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ആ​​​ല​​​പ്പു​​​ഴ എ​​​സ്പി കെ.​​​എം.​ ടോ​​​മി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പു​​ന​​​ൽ​​​കി​​​യ​​​ത്.

ചേ​​​ർ​​​ത്ത​​​ല പാ​​​ണാ​​​വ​​​ള്ളി​​​യി​​​ലെ അ​​​സീ​​​സി റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ആ​​​ൻ​​​ഡ് സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​നെ​​​തി​​​രേ തൃ​​​ശൂ​​​ർ കേ​​​ച്ചേ​​​രി സ്വ​​​ദേ​​​ശി ന​​​ട​​​ത്തി​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലെ ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​ങ്ങ​​​ളും പൊ​​​ള്ള​​​ത്ത​​​ര​​​ങ്ങ​​​ളും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെത്ത​​​ന്നെ പു​​​റ​​​ത്തു​​വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​നു​​ശേ​​​ഷ​​​വും വ്യാ​​​ജ​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ ഡോ​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് എ​​​സ്പി​​​ക്കും പൂ​​​ച്ചാ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​നും പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യും ഓ​​​ട്ടി​​​സം രോ​​​ഗി​​​യു​​​മാ​​​യ പ​​​തി​​​നാ​​​റു വ​​​യ​​​സു​​​കാ​​​രി​​​യെ ചി​​​ത്രീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​യാ​​​ൾ സ്കൂ​​​ളി​​​നെ​​​തി​​​രേ തെ​​​റ്റാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ടെ വീ​​​ഡി​​​യോ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​ത് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണു പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്.