ജ​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് സി​ബി​എ​ൽ ന​ൽ​കി​യ​ത് വ​ൻ സാ​ന്പ​ത്തി​ക നേ​ട്ടം

12:06 AM Nov 30, 2019 | Deepika.com
ആ​​ല​​പ്പു​​ഴ: ഐ​​പി​​എ​​ൽ മാ​​തൃ​​ക​​യി​​ൽ കേ​​ര​​ള​​ത്തി​​ലെ പ്ര​​ധാ​​ന ചു​​ണ്ട​​ൻ വ​​ള്ളം​​ക​​ളി​​ക​​ൾ ഏ​​കോ​​പി​​പ്പി​​ച്ച​​തി​​ലൂ​​ടെ സാ​​ന്പ​​ത്തി​​ക പ​​രാ​​ധീ​​ന​​ത​​യി​​ൽ​പ്പെ​​ട്ട ജ​​ലോ​​ത്സ​​വ​​ങ്ങ​​ൾ​​ക്കു കേ​​ര​​ള ടൂ​​റി​​സം ന​​ൽ​​കി​​യ​​ത് മി​​ക​​ച്ച നേ​​ട്ടം. ലീ​​ഗി​​ലെ 12 മ​​ത്സ​​ര​​ങ്ങ​​ളി​​ലൂ​​ടെ ഒ​​ന്പ​​തു​ ടീ​​മു​​ക​​ൾ​​ക്ക് ല​​ഭി​​ച്ച​​ത് 5.86 കോ​​ടി രൂ​​പ​​യാ​​ണ്. പ​​ങ്കെ​​ടു​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ മാ​​ത്രം എ​​ല്ലാ ടീ​​മു​​ക​​ൾ​​ക്കു​​മാ​​യി ല​​ഭി​​ച്ച​​ത് 48 ല​​ക്ഷം രൂ​​പ വീ​​ത​​മാ​​ണ്. ഇ​​തു കൂ​​ടാ​​തെ അ​​ത​​തു മ​​ത്സ​​ര​​ങ്ങ​​ളി​​ലെ ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ക്കാ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം അ​​ഞ്ച്, മൂ​​ന്ന്, ഒ​​ന്ന് ല​​ക്ഷം രൂ​​പ വീ​​ത​​വും ല​​ഭി​​ച്ചു.

സി​​ബി​​എ​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പ​​ട്ട​​ത്തോ​​ടൊ​​പ്പം ല​​ഭി​​ച്ച 25 ല​​ക്ഷം രൂ​​പ​​യ​​ട​​ക്കം പ​​ള്ളാ​​ത്തു​​രു​​ത്തി ബോ​​ട്ട് ക്ല​​ബി​​ന്‍റെ (​ട്രോ​​പ്പി​​ക്ക​​ൽ ടൈ​​റ്റ​​ൻ​​സ്) ന​​ടു​​ഭാ​​ഗം ചു​​ണ്ട​​ന് ല​​ഭി​​ച്ച​​ത് 1.31 കോ​​ടി രൂ​​പ​​യാ​​ണ്. ഒ​​രു മ​​ത്സ​​ര​​ത്തി​​ലൊ​​ഴി​​കെ എ​​ല്ലാ​​യി​​ട​​ത്തും അ​​വ​​ർ​​ക്കാ​​യി​​രു​​ന്നു ഒ​​ന്നാം സ്ഥാ​​നം. കേ​​ര​​ളം ക​​ണ്ട ഏ​​റ്റ​​വും വ​​ലി​​യ സ​​മ്മാ​​ന​​ത്തു​​ക​​ക​​ളി​​ലൊ​​ന്നാ​​ണ് ഇ​​ത്. ര​​ണ്ടാം​​സ്ഥാ​​ന​​ത്തെ​​ത്തി​​യ പോ​​ലീ​​സ് ബോ​​ട്ട്ക്ല​​ബ് (​റേ​​ജിം​​ഗ് റോ​​വേ​​ഴ്സ്)​ തു​​ഴ​​ഞ്ഞ കാ​​രി​​ച്ചാ​​ലി​​ന് 83 ല​​ക്ഷം രൂ​​പ ല​​ഭി​​ച്ച​​പ്പോ​​ൾ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ എ​​ൻ​​സി​​ഡി​​സി കു​​മ​​ര​​കം (​മൈ​​റ്റി ഓ​​ർ​​സ്) തു​​ഴ​​ഞ്ഞ ദേ​​വ​​സി​​ന് 69 ല​​ക്ഷം​​രൂ​​പ ല​​ഭി​​ച്ചു.

മ​​റൈ​​ൻ ഡ്രൈ​​വി​​ലെ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ഒ​​ന്നാം​​സ്ഥാ​​നം നേ​​ടി​​യ​​തെ​​ങ്കി​​ലും യു​​ബി​​സി കൈ​​ന​​ക​​രി (​കോ​​സ്റ്റ് ഡോ​​മി​​നേ​​റ്റേ​​ഴ്സ്) തു​​ഴ​​ഞ്ഞ ച​​ന്പ​​ക്കു​​ള​​ത്തി​​ന് 59 ല​​ക്ഷം രൂ​​പ ല​​ഭി​​ച്ചു. കോ​​ട്ട​​പ്പു​​റ​​ത്തെ ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങാ​​ത്ത​​തി​​നാ​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ ല​​ഭി​​ക്കേ​​ണ്ട നാ​​ലു​​ല​​ക്ഷം രൂ​​പ അ​​വ​​ർ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ടു. വി​​ല്ലേ​​ജ് ബോ​​ട്ട് ക്ല​​ബ് എ​​ട​​ത്വ (​ബാ​​ക്ക് വാ​​ട്ട​​ർ നൈ​​റ്റ്സ്) തു​​ഴ​​ഞ്ഞ ഗ​​ബ്രി​​യേ​​ലി​​ന് 52 ല​​ക്ഷ​​വും, വേ​​ന്പ​​നാ​​ട് ബോ​​ട്ട് ക്ല​​ബ് (പ്രൈ​​ഡ് ചേ​​സേ​​ഴ്സ്) തു​​ഴ​​ഞ്ഞ വീ​​യ​​പു​​ര​​ത്തി​​നു 49 ല​​ക്ഷ​​വും ല​​ഭി​​ച്ചു.