മൃതശരീരം സംസ്കരിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം: യാക്കോബായ സഭ

12:06 AM Nov 30, 2019 | Deepika.com
പു​​ത്ത​​ൻ​​കു​​രി​​ശ്: ക​​ട്ട​​ച്ചി​​റ​​യി​​ൽ 32 ദി​​വ​​സ​​മാ​​യി പ്ര​​ത്യേ​​ക പേ​​ട​​ക​​ത്തി​​ൽ സൂ​​ക്ഷി​​ച്ചു​​വ​​ച്ചി​​രി​​ക്കു​​ന്ന 92 വ​​യ​​സു​​ള്ള വൃ​​ദ്ധ​​മാ​​താ​​വി​​ന്‍റെ മൃ​​ത​​ശ​​രീ​​രം സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ സ​​ത്വ​​ര ന​​ട​​പ​​ടി​​ക​​ൾ സു​​പ്രീം​​കോ​​ട​​തി വി​​ധി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നു യാ​​ക്കോ​​ബാ​​യ സ​​ഭാ ഭാ​​ര​​വാ​​ഹി​​ക​​ൾ പ്ര​​സ്താ​​വ​​ന​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗം സു​​പ്രീം​​കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച കോ​​ട​​തി​​യ​​ല​​ക്ഷ്യ കേ​​സു​​ക​​ളി​​ൽ ആ​​റു കേ​​സു​​ക​​ൾ ഇ​​ന്ന​​ലെ പ​​രി​​ഗ​​ണ​​ന​​യ്ക്കു വ​​ന്ന​​പ്പോ​​ൾ അ​​ഞ്ചെ​​ണ്ണ​​വും അ​​വ​​ർ​​ത​​ന്നെ പി​​ൻ​​വ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു കേ​​സി​​ന്‍റെ ഐ​​എ​​യി​​ൽ മാ​​ത്ര​​മാ​​ണ് നോ​​ട്ടീ​​സ് ആ​​യ​​ത്.

സു​​പ്രീം​​കോ​​ട​​തി കോ​​ട​​തി​​യ​​ല​​ക്ഷ്യം കാ​​ണാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ ശ​​വ​​സം​​സ്കാ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യാ​​ക്കോ​​ബാ​​യ വി​​ശ്വാ​​സി​​ക​​ൾ​​ക്ക് ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​വി​​ല്ല. വാ​​ർ​​ത്ത​​ക​​ൾ തെ​​റ്റാ​​യി പ്ര​​ച​​രി​​പ്പി​​ച്ചു വി​​ശ്വാ​​സി​​ക​​ളു​​ടെ ഇ​​ട​​യി​​ൽ തെ​​റ്റി​​ദ്ധാ​​ര​​ണ പ​​ര​​ത്തു​​ന്ന​​തി​​ൽ​​നി​​ന്ന് ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗം പി​​ൻ​​മാ​​റ​​ണ​​മെ​​ന്നും മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ട്ര​​സ്റ്റി ജോ​​സ​​ഫ് മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, വൈ​​ദി​​ക ട്ര​​സ്റ്റി സ്ലീ​​ബാ പോ​​ൾ വ​​ട്ട​​വേ​​ലി​​ൽ കോ​​റെ​​പ്പി​​സ്കോ​​പ്പ, അ​​ൽ​​മാ​​യ ട്ര​​സ്റ്റി ക​​മാ​​ൻ​​ഡ​​ർ ഷാ​​ജി ചു​​ണ്ട​​യി​​ൽ, സ​​ഭാ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. പീ​​റ്റ​​ർ കെ. ​​ഏ​​ലി​​യാ​​സ് എ​​ന്നി​​വ​​ർ സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.