ക​ട​യ്ക്ക​ൽ: പോലീസുകാർക്കെതിരേ ക്രി​മി​ന​ൽ കേ​സ്

01:19 AM Nov 29, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ട​​​യ്ക്ക​​​ലി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് വേ​​​ട്ട​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ലാ​​​ത്തി​​​ക്ക് യു​​​വാ​​​വി​​​നെ എ​​​റി​​​ഞ്ഞു വീ​​​ഴ്ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ പോ​​​ലീ​​​സു​​​കാ​​​രെ പ്ര​​​തി​​​ക​​​ളാ​​​ക്കി ക്രി​​​മി​​​ന​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രും ഇ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​കും-അദ്ദേ ഹം പറഞ്ഞു.