സഭക​ളു​ടെ സ്വ​ത്ത്: കേ​ന്ദ്രസ​ർ​ക്കാ​രി​നെ ക​ക്ഷിചേ​ർ​ക്ക​ണ​മെ​ന്ന് സംസ്ഥാനം

01:19 AM Nov 29, 2019 | Deepika.com
കൊ​​​ച്ചി: ക്രി​​​സ്തീയ സഭകളുടെ സ്വ​​​ത്തും സ​​​ന്പ​​​ത്തും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ പ്ര​​​ത്യേ​​​ക നി​​​യ​​​മം വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നെ ക​​​ക്ഷിചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​നസ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​സ്‌​​ലിം സ​​​മു​​​ദാ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​നു രൂ​​​പം ന​​​ൽ​​​കി​​​യ​​​തു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രാ​​​ണ്.

ക്രി​​​സ്തീയ സഭ ക​​​ളും ഇ​​​വ​​​യു​​​ടെ സ്വ​​​ത്തു വ​​​ക​​​ക​​​ളും രാ​​​ജ്യ​​​ത്തെ​​​ന്പാ​​​ടു​​​മു​​​ണ്ട്. ആ ​​​നി​​​ല​​​യ്ക്കു കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നെ​​​ക്കൂ​​​ടി കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഹ​​​ർ​​​ജി പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​യി സിം​​​ഗി​​​ൾ​​​ ബെ​​​ഞ്ച് മാ​​​റ്റി. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രും ഒ​രു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​ണ് ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്.