ജൊ​വാ​ന​യു​ടെ കൊ​ല​പാ​ത​കം:​ ലി​ജി​യു​ടെ അ​റ​സ്റ്റ് രേഖ​പ്പെ​ടു​ത്തി

01:19 AM Nov 29, 2019 | Deepika.com
രാ​​ജ​​കു​​മാ​​രി:​ മും​​ബൈ പ​​ന​​വേ​​ലി​​ൽ സ്വ​​കാ​​ര്യ​​ലോ​​ഡ്ജി​​ൽ ര​​ണ്ടു​​വ​​യ​​സു​​കാ​​രി മ​​ക​​ൾ ജൊ​​വാ​​ന​​യെ വി​​ഷം ന​​ൽ​​കി കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ മാ​​താ​​വ് ലി​​ജി​(29) യു​​ടെ അ​​റ​​സ്റ്റ് പ​​ന​​വേ​​ൽ പോ​​ലീ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തി.​ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ലി​​ജി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.​

ഇ​​വ​​രു​​ടെ ഭ​​ർ​​ത്താ​​വും ശാ​​ന്ത​​ന്പാ​​റ​​യി​​ലെ ഫാം ​​ഹൗ​​സ് ജീ​​വ​​ന​​ക്കാ​​ര​​നു​​മാ​​യി​​രു​​ന്ന പു​​ത്ത​​ടി മു​​ല്ലൂ​​ർ വീ​​ട്ടി​​ൽ റി​​ജോ​​ഷി​​നെ (31)കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​ലെ ഒ​​ന്നാം പ്ര​​തി​ വ​​സീ​​മി​​നൊ​​ടൊ​​പ്പ​​മാ​​ണ് ലി​​ജി മ​​ക​​ളെ​​യും കൂ​​ട്ടി മും​​ബൈ​​യി​​ലേ​​ക്ക് ക​​ട​​ന്ന​​ത്.​ മ​​ക​​ൾ ജൊ​​വാ​​ന​​യെ വി​​ഷം ന​​ൽ​​കി കൊ​​ല​​പ്പെ​​ടു​​ത്തി​​യ​ശേ​​ഷം ഇ​​രു​​വ​​രും വി​​ഷം ക​​ഴി​​ച്ച് ആ​​ത്മ​​ഹ​​ത്യ​​യ്ക്കു ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​

ക​​ഴി​​ഞ്ഞ ഒ​​ന്പ​​തി​​നാ​​ണ് ലി​​ജി​​യെ​​യും സു​​ഹൃ​​ത്ത് വ​​സീ​​മി​​നെ​​യും മും​​ബൈ പ​​ന​​വേ​​ലി​​ലെ ലോ​​ഡ്ജി​​ൽ വി​​ഷം ക​​ഴി​​ച്ച് അ​​വ​​ശ​​നി​​ല​​യി​​ലും ലി​​ജി-​​റി​​ജോ​​ഷ് ദ​​ന്പ​​തി​​ക​​ളു​​ടെ ഇ​​ള​​യ മ​​ക​​ൾ ജൊ​​വാ​​ന​​യെ വി​​ഷം ഉ​​ള്ളിൽ​​ച്ചെ​​ന്നു മ​​രി​​ച്ച​നി​​ല​​യി​​ലും ക​​ണ്ടെ​​ത്തി​​യ​​ത്.​ വ​​സീം നേ​​ര​​ത്തെ അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തി​​രു​​ന്നെ​​ങ്കി​​ലും ശ്വാ​​സ​​കോ​​ശ​​ത്തി​​ലു​​ണ്ടാ​​യ അ​​ണു​​ബാ​​ധ​​യെ​ത്തു​​ട​​ർ​​ന്നു തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​പ്പോ​​ഴും ചി​​കി​​ത്സ​​യി​​ലാ​​ണ്.

റി​​ജോ​​ഷി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ഒ​​ന്നാം പ്ര​​തി​​യാ​​ണ് വ​​സീം. കൊ​​ല​​പാ​​ത​​ക​​ത്തി​​നു​ശേ​​ഷം റി​​ജോ​​ഷി​​ന്‍റെ മൃ​​ത​​ദേ​​ഹം ഭാ​​ഗി​​ക​​മാ​​യി ക​​ത്തി​​ക്കു​​ക​​യും തു​​ട​​ർ​​ന്നു ശാ​​ന്ത​​ന്പാ​​റ പു​​ത്ത​​ടി​​യി​​ലെ ഫാം ​​ഹൗ​​സി​​ൽ കു​​ഴി​​ച്ചു മൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.​​

റി​​ജോ​​ഷി​​നെ കാ​​ണാ​​താ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്നു ബ​​ന്ധു​​ക്ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്.​ ഒ​​ടു​​വി​​ൽ ഫാം ​​ഹൗ​​സി​​ൽ കു​​ഴി​​ച്ചു മൂ​​ടി​​യ നി​​ല​​യി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.