വി​തു​ര പീ​ഡ​ന​ക്കേസ്: ര​ണ്ടു​ സാ​ക്ഷി​ക​ളെ​ക്കൂടി വി​സ്തരിച്ചു

12:01 AM Nov 29, 2019 | Deepika.com
കോ​​ട്ട​​യം: വി​​തു​​ര പീ​​ഡ​​ന​​ക്കേ​​സി​​ൽ ഇ​​ന്ന​​ലെ ര​​ണ്ടു​ സാ​​ക്ഷി​​ക​​ളെ​​ക്കൂ​ടി വി​​സ്ത​രി​ച്ചു. പെ​​ണ്‍​കു​​ട്ടി​​യു​​മാ​​യി ര​​ണ്ടാം​​പ്ര​​തി താ​​മ​​സി​​ച്ചി​​രു​​ന്ന വീ​​ടി​​ന്‍റെ ഉ​​ട​​മ, ചാ​​ല​​ക്കു​​ടി വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ലെ അ​​ന്ന​​ത്തെ വി​​ല്ലേ​​ജ് അ​​സി​​സ്റ്റ​​ന്‍റ് എ​​ന്നി​​വ​​രെ​​യാ​​ണു വി​​സ്ത​​രി​​ച്ച​​ത്.

ര​​ണ്ടാം​​പ്ര​​തി വീ​​ട്ടി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന​​താ​​യി ഉ​​ട​​മ മൊ​​ഴി ന​​ൽ​​കി. പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ വൈ​​ദ്യ​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ ഡോ​​ക്‌​ട​​ർ, മാ​​ന​​സി​​ക​​നി​​ല, പ്രാ​​യം എ​​ന്നി​​വ പ​​രി​​ശോ​​ധി​​ച്ച ഡോ​​ക്ട​​ർ​​മാ​​രെ​​യും ഇ​​ന്നു വി​​സ്ത​​രി​​ക്കും. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി രാ​​ജ​​ഗോ​​പാ​​ൽ പ​​ടി​​പ്പു​​ര​​യ്ക്ക​​ൽ ഹാ​​ജ​​രാ​​യി.