നെ​ടു​മ്പാ​ശേ​രി​യി​ൽ 184 കാ​ർ​ട്ട​ൻ അ​ന​ധി​കൃ​ത സി​ഗ​ര​റ്റ് പി​ടി​ച്ചു

12:47 AM Nov 28, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 184 കാ​​​ർ​​​ട്ട​​​ൻ വി​​​ദേ​​​ശ നി​​​ർ​​​മി​​​ത സി​​​ഗ​​​ര​​​റ്റ് ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. ദു​​​ബാ​​​യി​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്നു 112 കാ​​​ർ​​​ട്ട​​​നും പോ​​​ണ്ടി​​​ച്ചേ​​​രി സ്വ​​​ദേ​​​ശി​​​യി​​​ൽ നി​​​ന്നു 72 കാ​​​ർ​​​ട്ട​​​ൻ സി​​​ഗ​​​ര​​​റ്റു​​​മാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. വി​​​ദേ​​​ശ സി​​​ഗ​​​ര​​​റ്റാ​​​യ​​​തി​​​നി​​​ൽ ഇ​​​വ​​​യി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പൊ​​​ന്നു​​​മി​​​ല്ല. ഒ​​​രു കാ​​​ർ​​​ട്ട​​​ൻ സി​​​ഗ​​​ര​​​റ്റി​​​ന് 1500 രൂ​​​പ​​​യോ​​​ളം വി​​​ല​​​വ​​​രും.