കൊച്ചി: ചർച്ച് ബിൽ സർക്കാർ നിലപാടല്ലെന്നും അത്തരമൊരു നിയമത്തിന് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടാവില്ലെന്നാണു പ്രതീക്ഷയെന്നു കെഎൽസിഎ സംസ്ഥാന സമിതി. ചർച്ച് ബിൽ സംബന്ധിച്ച കാര്യത്തിൽ സർക്കാർ ആരുടെയെങ്കിലും സമ്മർദങ്ങൾക്കു വഴങ്ങില്ലെന്നാണു കരുതുന്നത്.
പള്ളി സംബന്ധിച്ച കണക്കുകൾ അറിയണമെന്നാവശ്യമുള്ള വിശ്വാസികൾക്കു കണക്കുകൾ ലഭിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും നിലവിലെ കാനൻ, സിവിൽ നിയമങ്ങൾ പ്രകാരം സംവിധാനങ്ങളുണ്ട്. പലരും അത് ഉപയോഗിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയൊരു നിയമത്തിന്റെ ആവശ്യമില്ലെന്നു സർക്കാരിനു ബോധ്യമുള്ളതാണെന്നും സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ പറഞ്ഞു.
സർക്കാർ നിലപാട് മാറ്റില്ലെന്നാണു പ്രതീക്ഷയെന്നു കെഎൽസിഎ
12:42 AM Nov 28, 2019 | Deepika.com