മ​ര​ട് ഫ്ളാറ്റ് നി​ർ​മാ​താ​ക്ക​ൾ ഒ​രു​ മാ​സ​ത്തി​ന​കം 61.50 കോ​ടി സ​ർ​ക്കാരിനു കൈ​മാ​റ​ണം

12:25 AM Nov 28, 2019 | Deepika.com
കൊ​​​ച്ചി: സു​​​പ്രീം​കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പൊ​​​ളി​​​ക്കു​​​ന്ന മ​​​ര​​​ടി​​​ലെ നാ​​​ല് ഫ്ളാറ്റു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം 61.50 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​രി​​നു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നു ജ​​​സ്റ്റീ​​​സ് ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ ക​​​മ്മി​​​റ്റി. ഫ്ളാറ്റ് ഉ​​​ട​​​മ​​​ക​​​ളി​​​ൽ​​നി​​​ന്നു നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ സ്വീ​​​ക​​​രി​​​ച്ച മൊ​​​ത്തം തു​​​ക​​​യും തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി.

കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പൊ​​​ളി​​​ക്കു​​​ന്ന 246 ഫ്ളാറ്റു​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ ഉ​​​ട​​​മ​​​സ്ഥ​​​ർ​​​ക്കു സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​പ്ര​​​കാ​​​രം 25 ല​​​ക്ഷം രൂ​​​പ വീ​​തം അ​​​ടി​​​യ​​​ന്ത​​​ര ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് 61.50 കോ​​​ടി രൂ​​​പ ഡി​​​സം​​​ബ​​​ർ 27ന​​​കം കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച ക​​​മ്മി​​​റ്റി നി​​​ർ​​​ദേ​​​ശി​​​ച്ചി​​രി​​ക്കു​​ന്ന​​​ത്. നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ തു​​​ക ന​​​ൽ​​​കു​​​ന്ന​​​ത് കാ​​​ത്തു​​​നി​​​ൽ​​​ക്കാ​​​തെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ ഫ്ളാറ്റ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ന​​​ഷ്‌ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ക​​​മ്മി​​​റ്റി നി​​​ർ​​​ദേ​​​ശി​​​ച്ചു.