ഷഹ്‌ലയുടെ മരണം: വൈ​സ് പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​നും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

12:25 AM Nov 28, 2019 | Deepika.com
കൊ​​​ച്ചി: സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി ഗ​​​വ. സ​​​ർ​​​വ​​​ജ​​​ന ഹൈ​​​സ്കൂ​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി ഷ​​​ഹ​​ല ഷെ​​​റി​​​ൻ പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ സ്കൂ​​​ൾ വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ കെ.​​​കെ. മോ​​​ഹ​​​ന​​​ൻ, അ​​​ധ്യാ​​​പ​​​ക​​​ൻ സി.​​​വി. ഷ​​​ജി​​​ൽ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ക​​​ഴി​​​ഞ്ഞ 20നാ​​ണു ​അ​​​ഞ്ചാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി ഷ​​​ഹ​​ല മ​​രി​​ച്ച​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ പൊ​​​തു​​​ജ​​​ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു പു​​​ക​​​മ​​​റ​​​യി​​​ടാ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​നാ​​​വ​​​ശ്യ കേ​​​സാ​​​ണി​​​തെ​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു.