50 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​ച്ചു

12:25 AM Nov 28, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നാ​​​യി എ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി പി​​​ടി​​​ച്ചു. എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ൽ കൊ​​​ച്ചി​​​യി​​​ൽ നി​​​ന്നു ദു​​​ബാ​​​യി​​​യി​​​ലേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ അ​​​ങ്ക​​​മാ​​​ലി സ്വ​​​ദേ​​​ശി​​​യി​​​ൽ നി​​​ന്നാ​​​ണ് വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി പി​​​ടി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​ൽ ഡോ​​​ള​​​ർ, യു​​എ​​ഇ ദി​​​ർ​​​ഹം, സൗ​​​ദി റി​​​യാ​​​ൽ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​യാ​​​ളു​​​ടെ ബാ​​​ഗി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.