മ​സ്റ്റ​റിം​ഗി​നു പോ​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

12:12 AM Nov 28, 2019 | Deepika.com
ആ​​​ല​​​പ്പാ​​​ട് (തൃ​​​ശൂ​​​ർ): പെ​​​ൻ​​​ഷ​​​ൻ മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി വ​​​രി​​​നി​​​ൽ​​​ക്കാ​​​ൻ അ​​​തി​​​രാ​​​വി​​​ലെ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട വ​​​യോ​​​ധി​​​ക​​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. ആ​​​ല​​​പ്പാ​​​ട് സ്വ​​​ദേ​​​ശി ക​​​ല്ലി​​​ങ്ങ​​​ൽ വീ​​​ട്ടി​​​ൽ ദി​​​ന​​​പാ​​​ല​​​ൻ(78) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

വീ​​​ട്ടി​​​ൽ​​​നി​​​ന്ന് അ​​​തി​​​രാ​​​വി​​​ലെ സൈ​​​ക്കി​​​ളി​​​ൽ അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു പോ​​​കും​​​വ​​​ഴി നെ​​​ഞ്ചു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​നെ സൈ​​​ക്കി​​​ളി​​​ൽ​​നി​​​ന്നി​​​റ​​​ങ്ങി റോ​​​ഡ​​​രി​​​കി​​​ലെ ക​​​ട​​​ത്തി​​​ണ്ണ​​​യി​​​ൽ വി​​​ശ്ര​​​മി​​​ക്കാ​​​ൻ എ​​​ത്തു​​​ന്പോ​​​ഴേ​​​ക്കും കു​​​ഴ​​​ഞ്ഞു​​​വീ​​​ണു. സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ചേ​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. അ​​​ന്തി​​​ക്കാ​​​ട് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു.