ഇ​ട​വ​ക​യി​ൽ ഒ​രു പു​സ്ത​ക​ശാ​ല പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

11:54 PM Nov 27, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ ഹൗ​​​സി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഒ​​​രു ഇ​​​ട​​​വ​​​ക​​​യി​​​ൽ ഒ​​​രു പു​​​സ്ത​​​ക​​​ശാ​​​ല പ​​​ദ്ധ​​​തി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഒ​​​രു ഇ​​​ട​​​വ​​​ക​​​യി​​​ലെ 100 കു​​​ടും​​​ബ​​​ങ്ങ​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഒൗ​​​ദോ​​​ഗ്യ​​​ക പ​​​ത്ര​​​മാ​​​യ ഒ​​​സ​​​ർ​​​വാ​​​ത്താ​​​രോ റൊ​​​മാ​​​നോ​​​യു​​​ടെ വ​​​രി​​​ക്കാ​​​രാ​​​കു​​​ന്പോ​​​ൾ ആ ​​​ഇ​​​ട​​​വ​​​ക​​​യ്ക്കു കാ​​​ർ​​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ ഹൗ​​​സ് 5,000 രൂ​​​പ​​​യു​​​ടെ പു​​​സ്ത​​​ക​​​ങ്ങ​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കും.

ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യെ​​​കു​​​റി​​​ച്ചു​​​ള്ള വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ​​നി​​​ന്നു വി​​​ശ്വാ​​​സ സ​​​മൂ​​​ഹ​​​ത്തെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ക, സ​​​ഭാ അ​​​നു​​​ബ​​​ന്ധ പു​​​സ്ത​​​ക​​​ങ്ങ​​​ൾ വാ​​​യി​​​ക്കാ​​​നു​​​ള്ള അ​​​ഭി​​​രു​​​ചി കു​​​ട്ടി​​​ക​​​ളി​​​ൽ വ​​​ള​​​ർ​​​ത്തു​​​ക, സ​​​ത്യം അ​​​റി​​​ഞ്ഞു സ​​​ഭാ​​സ്നേ​​​ഹ​​​ത്തി​​​ൽ ആ​​​ഴ​​​പ്പെ​​​ടാ​​​ൻ പു​​​തു​​​ത​​​ല​​​മു​​​റ​​​യെ സ​​​ഹാ​​​യി​​​ക്കു​​​ക, മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ എ​​​ല്ലാ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ.

വ​​​ത്തി​​​ക്കാ​​​ന്‍റെ പ്ര​​​ത്യേ​​​ക​​​മാ​​​യ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ഇ​​​ട​​​വ​​​ക​​​ൾ​​തോ​​​റും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ല​​​ബാ​​​ർ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൂ​​​ട​​​പ്പാ​​​ട്ട് ഒ​​​സി​​​ഡി, കാ​​​ർ​​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ ഹൗ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജ​​​യിം​​​സ് ആ​​​ല​​​കു​​​ഴി ഒ​​​സി​​​ഡി, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പെ​​​രു​​​ന്പ​​​നാ​​​നി ഒ​​​സി​​​ഡി, ലൂ​​​ർ​​​ദ് മാ​​​താ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സോ​​​ണി മു​​​ണ്ടു​​​ന​​​ട​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.