‘എം.​ടി. ര​മേ​ശി​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട വി​വ​രം ഒ​ളി​ച്ചു​വ​ച്ചു’

11:54 PM Nov 27, 2019 | Deepika.com
കൊ​​​ച്ചി: എം.​​​ടി. ര​​​മേ​​​ശി​​​നെ വ​​​ധി​​​ക്കാ​​​ൻ ക​​​ന​​​ക​​​മ​​​ല​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​രു​​​ന്നു​​​വെ​​​ന്ന വി​​​വ​​​രം കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഒ​​​ളി​​​ച്ചു​​​വ​​​ച്ചെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വ​​​ക്താ​​​വ് ബി.​ ​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ. പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ എം.​​​ടി. ര​​​മേ​​​ശി​​​ന് സ​​​ർ​​​ക്കാ​​​ർ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ന​​​ക​​​മ​​​ല കേ​​​സി​​​ലെ വി​​​ധി കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​സ് ലാ​​​മി​​​ക തീ​​​വ്ര​​​വാ​​​ദം സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നു​​​ള്ള​​​തി​​​ന് തെ​​​ളി​​​വാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ലും ഭീ​​​ക​​​ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ക്കാ​​​ർ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ ആ​​രോ​​പി​​ച്ചു.