തൃശൂർ: കോണ്ഗ്രസ്- എസിന്റെ തൊഴിലാളിസംഘടനയായ ഇന്ത്യൻ നാഷണൽ ലേബർ കോണ്ഗ്രസ്(ഐഎൻഎൽസി) സംസ്ഥാന സമ്മേളനം ഇന്നു മുതൽ 30 വരെ തൃശൂർ മുണ്ടശേരി ഹാളിൽ നടത്തും.
ഇന്നു രാവിലെ പത്തിനു പതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. നാളെ രാവിലെ പത്തിനു സംഘടനാ ചർച്ച. ഉച്ചയ്ക്കു രണ്ടിനു സംസ്ഥാന നിർവാഹക സമിതിയോഗം.
30നു രാവിലെ പത്തിനു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു രണ്ടിന് ട്രേഡ് യൂണിയൻ സമ്മേളനം. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് നാലിനു നഗരത്തിൽ പ്രകടനം. തുടർന്നു കോർപറേഷൻ പരിസരത്തു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.ആർ.വത്സൻ, എം.ഉണ്ണികൃഷ്ണൻ, എം. ജീവകുമാർ, സി.വി.ചന്ദ്രൻ, കെ.രാജൻ എന്നിവർ പങ്കെടുത്തു.
ഐഎൻഎൽസി സംസ്ഥാന സമ്മേളനം ഇന്നുമുതൽ
11:54 PM Nov 27, 2019 | Deepika.com