വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നീ​തി വേ​ണം; ത​ല മു​ണ്ഡ​നം​ചെ​യ്ത് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക

11:54 PM Nov 27, 2019 | Deepika.com
തൃ​​​ശൂ​​​ർ: വാ​​​ള​​​യാ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കു നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ ത​​​ല മു​​​ണ്ഡ​​​നം ചെ​​​യ്ത് പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക. സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി വ​​​നി​​​താ വി​​​ഭാ​​​ഗം മു​​​ൻ സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ റാ​​​ണി ആ​​​ന്‍റോ​​​യാ​​​ണ് തൃ​​​ശൂ​​​ർ തെ​​​ക്കേ​​​ഗോ​​​പു​​​ര​​​ന​​​ട​​​യ്ക്കു സ​​​മീ​​​പം മു​​​ടി​​​വ​​​ടി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കീ​​​ട്ടാ​​​യി​​​രു​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം.

നി​​​ര​​​വ​​​ധി പേ​​​ർ റാ​​​ണി​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി എ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, നാ​​​ട്ടി​​​ക സ്വ​​​ദേ​​​ശി ഗോ​​​വി​​​ന്ദ​​​ൻ, വ​​​ല​​​ക്കാ​​​വ് സ്വ​​​ദേ​​​ശി ക്രി​​​സ്റ്റ​​​ഫ​​​ർ എ​​​ന്നി​​​വ​​​രും ത​​​ല മു​​​ണ്ഡ​​​നം ചെ​​​യ്തു.

വാ​​​ള​​​യാ​​​ർ കേ​​​സ് വീ​​​ണ്ടും ശ്ര​​​ദ്ധ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ്ര​​​തി​​​ഷേ​​​ധം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ര​​​ള​​​മാ​​​കെ പ​​​ദ​​​യാ​​​ത്ര ന​​​ട​​​ത്തു​​​മെ​​​ന്നും റാ​​​ണി പ​​​റ​​​ഞ്ഞു.