തൃശൂർ: കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർഥികളിൽനിന്നു തെരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനു നൽകുന്ന ഡോ.സി.ആർ. സോമൻ അവാർഡ് അമല മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിദ്യാർഥി ഡോ. ജോ ഏബ്രഹാമിനു ലഭിച്ചു. 25,000 രൂപയും ഫലകവുമാണ് അവാർഡ്.
ഇതു രണ്ടാം തവണയാണ് അമല മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനു പുരസ്കാരം ലഭിക്കുന്നത്.
ഡോ. ജോ ഏബ്രഹാമിന് അവാർഡ്
11:52 PM Nov 27, 2019 | Deepika.com