ശബരിമലയിലേക്ക് യുവതികൾ എത്തുന്നത് സർക്കാരിന്റെ അവ്യക്ത നിലപാടു മൂലം: മുല്ലപ്പള്ളി
12:33 AM Nov 27, 2019 | Deepika.com
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവ്യക്തമായ നിലപാട് മൂലമാണ് ശബരിമലയിലേക്ക് വീണ്ടും യുവതികൾ എത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആക്ടിവിസ്റ്റുകളായ തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും നേതൃത്വത്തിൽ സ്ത്രീകൾ മലചവിട്ടാനെത്തിയതിനു പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃപ്തി ദേശായിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.