ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി സ്ഥാ​ന​ത്തുനി​ന്നു തച്ചങ്കരിയെ നീ​ക്ക​ണ​മെ​ന്ന്

12:20 AM Nov 27, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ക​​​വി​​​ഞ്ഞ സ്വ​​​ത്തു സ​​​ന്പാ​​​ദ​​​ന കേ​​​സി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി എ​​​ഡി​​​ജി​​​പി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി​​​യെ സ്ഥാ​​​ന​​​ത്തു നി​​​ന്ന് ഉ​​​ട​​​ൻ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നു ജ​​​ന​​​കീ​​​യ രാ​​​ഷ്‌ട്രീയ മു​​​ന്ന​​​ണി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​എം. ഷാ​​​ജ​​​ഹാ​​​നും സി.​​​ആ​​​ർ. നീ​​​ല​​​ക​​ണ്ഠ​​നും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ത​​​ച്ച​​​ങ്ക​​​രി​​​ക്കെ​​​തി​​​രേ ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി ബോ​​​ബി കു​​​രു​​​വി​​​ള ന​​​ൽ​​​കി​​​യ കേ​​​സി​​​ൽ 2016 ഓ​​​ഗ​​​സ്റ്റ് 31നു ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കു​​​റ്റ​​​പ​​​ത്രം വാ​​​യി​​​ച്ചു ചാ​​​ർ​​​ജ് ഫ്രെ​​​യിം ചെ​​​യ്യാ​​​തെ 15 ത​​​വ​​​ണ​​​യാ​​​ണു കോ​​​ട​​​തി മാ​​​റ്റി​​​വ​​​ച്ച​​​ത്.ഇ​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.