ജം​ഷ​ഡ്പു​രി​നു ജ​യം

11:39 PM Nov 26, 2019 | Deepika.com
മ​​ഡ്ഗാ​​വ്: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ എ​​ഫ്സി ഗോ​​വ​​യെ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി. മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ പി​​റ​​ന്ന ഗോ​​ളി​​ലാ​​യി​​രു​​ന്നു ജം​​ഷ​​ഡ്പു​​രി​​ന്‍റെ എ​​വേ മ​​ത്സ​​ര ജ​​യം. ജ​​യ​​ത്തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നും ജം​​ഷ​​ഡ്പു​​രി​​നാ​​യി. ഗോ​​വ​​യു​​ടെ സീ​​സ​​ണി​​ലെ ആ​​ദ്യ തോ​​ൽ​​വി​​യാ​​ണി​​ത്.

17-ാം മി​​നി​​റ്റി​​ൽ ഫാ​​റൂ​​ഖ് ചൗ​​ധ​​രി​​യു​​ടെ പാ​​സ് സ്വീ​​ക​​രി​​ച്ച സ്പാ​​നി​​ഷ് സ്ട്രൈ​​ക്ക​​റാ​​യ സെ​​ർ​​ജ്യോ കാ​​സ്റ്റെ​​ൽ പ​​ന്ത് ഗോ​​വ​​യു​​ടെ വ​​ല​​യി​​ൽ നി​​ക്ഷേ​​പി​​ച്ചു. 1-0ന് ​​ജം​​ഷ​​ഡ്പു​​ർ മു​​ന്നി​​ൽ. ഗോ​​ൾ മ​​ട​​ക്കാ​​ൻ ആ​​തി​​ഥേ​​യ​​ർ കി​​ണ​​ഞ്ഞു​​ശ്ര​​മി​​ച്ചെ​​ങ്കി​​ലും ജം​​ഷ​​ഡ്പു​​രി​​ന്‍റെ പ്ര​​തി​​രോ​​ധം വ​​ഴ​​ങ്ങി​​യി​​ല്ല. 72-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാം മ​​ഞ്ഞ​​ക്കാ​​ർ​​ഡി​​ലൂ​​ടെ മ​​ധ്യ​​നി​​ര​​ത്താ​​രം അ​​ഹ​​മ്മ​​ദ് ജ​​ഹോ​​ഹ് ക​​ളം​​വി​​ട്ട​​തോ​​ടെ ഗോ​​വ​​യു​​ടെ അം​​ഗ​​ബ​​ലം പ​​ത്ത് ആ​​യി കു​​റ​​ഞ്ഞു.

ജം​​ഷ​​ഡ്പു​​രി​​ന്‍റെ മൂ​​ന്നാം ജ​​യ​​മാ​​ണി​​ത്. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 10 പോ​​യി​​ന്‍റു​​മാ​​യി ജം​​ഷ​​ഡ്പു​​ർ ടേ​​ബി​​ളി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 10 പോ​​യി​​ന്‍റു​​ള്ള എ​​ടി​​കെ ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​ള്ള ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യാ​​ണ് മൂ​​ന്നാ​​മ​​ത്. ര​​ണ്ട് ജ​​യ​​വും ര​​ണ്ട് സ​​മ​​നി​​ല​​യും ഉ​​ള്ള ഗോ​​വ എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി നാ​​ലാ​​മ​​തു​​ണ്ട്.