ശബരിമല പുതിയ നിയമം ചർച്ചകൾക്കു ശേഷമേ നടപ്പാക്കാവൂ: എൻഎസ്എസ്

12:34 AM Nov 26, 2019 | Deepika.com
ച​ങ്ങ​നാ​ശേ​രി: സു​പ്രീംകോ​ട​തി​യു​ടെ പ​രാ​മ​ർ​ശം ക​ണ​ക്കി​ലെ​ടു​ത്തു ശ​ബ​രി​മ​ല​ ഭ​ര​ണനി​ർ​വ​ഹ​ണ​ത്തിനാ​യി പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നു മു​ന്പു വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും ച​ർ​ച്ച​യും വേ​ണ​മെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ൻ നാ​യ​ർ. അ​ല്ലെ​ങ്കി​ൽ അ​തു സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും നാ​ശ​ത്തി​നു വ​ഴി​തെ​ളി​ക്കു​മെ​ന്ന കാ​ര്യ​വും സ​ർ​ക്കാ​ർ വി​സ്മ​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

ശ​ബ​രി​മ​ല​ വി​ക​സ​ന​ത്തി​നു വേ​ണ്ടി ഇ​പ്പോ​ൾ​ത്ത​ന്നെ ഹൈ​ക്കോ​ട​തി​യു​ടെ ഒ​രു ഹൈ​പ​വ​ർ ക​മ്മി​റ്റി നി​ല​വി​ലു​ണ്ട്. ദേ​വ​സ്വം ബോ​ർ​ഡും ഹൈ​പ​വ​ർ ക​മ്മ​റ്റി​യും യോ​ജി​ച്ചാ​ണ് മാ​സ്റ്റ​ർപ്ലാ​ൻ അ​നു​സരി​ച്ചു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഹൈ​പ​വ​ർ ക​മ്മ​ിറ്റി​യു​ടെ പ്ര​വ​ർ​ത്ത​നം ഹൈ​ക്കോ​ട​തി അ​വ​ലോ​ക​നം ചെ​യ്യാ​റു​ണ്ടെ​ന്നാ​ണു മ​ന​സി​ലാ​ക്കു​ന്ന​ത്. ഈ ​സാ​ഹച​ര്യ​ത്തി​ൽ, ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​നു​വേ​ണ്ടി ഇ​നി മ​റ്റൊ​രു അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കേ​ണ്ട ആ​വശ്യ​മു​ണ്ടോ​യെ​ന്നു സ​ർ​ക്കാ​ർ ചി​ന്തി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ക​ഴി​ഞ്ഞ വ​ർ​ഷം ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും വ​രു​മാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് ക​ടു​ത്ത സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ൽ അ​ക​പ്പെ​ടു​ക​യും ചെ​യ്തു.

സു​പ്രീംകോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ശ​ബ​രി​മ​ല ഒ​രു പ്ര​ത്യേ​ക അ​ധി​കാ​ര കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന രീ​തി​യി​ൽ ഒ​രു നി​യ​മം കൊ​ണ്ടു​വ​ന്നാ​ൽ ഫ​ല​ത്തിൽ അ​തു ദേ​വ​സ്വം ബോ​ർ​ഡി​നെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​കും. അ​തോടൊ​പ്പം, 1,200 ക്ഷേ​ത്ര​ങ്ങ​ളും ന​ശി​ക്കു​ന്ന ഒ​ര​വ​സ്ഥ​യി​ലെ​ത്തും. ഇ​ക്കാ​ര്യം, സു​പ്രീം​കോ​ടതി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം പു​തി​യ നി​യ​മം കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഒ​ട്ടും ത​ന്നെ ഭൂ​ഷ​ണ​മ​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.