ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

11:40 PM Nov 25, 2019 | Deepika.com
അ​​ടി​​മാ​​ലി:​ ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു ബൈ​​ക്ക് യാ​​ത്രി​​ക​​നാ​യ യു​വാ​വ് മ​​രി​​ച്ചു.​ സ​ഹ​യാ​ത്രി​​ക​​രാ​യ ര​​ണ്ടു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ​​അ​​ടി​​മാ​​ലി സ്വ​​ദേ​​ശി മാ​​ളി​​യേ​​ക്ക​​ൽ അ​​ജി​​റ്റ് (20) ആ​​ണ് മ​​രി​​ച്ച​​ത്. അ​​ജി​​റ്റി​​ന്‍റെ ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ൻ അ​​ജി​​ൽ​​സ് (20) മേ​​ട്ടി​​ൽ അ​​മീ​​ർ (20) എ​​ന്നി​​വ​​ർ​​ക്ക് സാ​​ര​​മാ​​യ പ​​രി​​ക്ക് പ​​റ്റി​. ഇ​​വ​​രെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ദേ​​ശീ​​യ പാ​​ത 85ൽ ​​പ​​ത്താം മൈ​​ൽ കോ​​ള​​നി​​പ്പാ​​ല​​ത്തി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​ടി​​മാ​​ലി ഭാ​​ഗ​​ത്തു നി​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സു​​മാ​​യി നേ​​ര്യ​​മം​​ഗ​​ലം ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രു​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്ക് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.