ക​ന​ക​മ​ല ഐ​എ​സ് കേസ് ആ​റു പേ​ർ കു​റ്റ​ക്കാർ; ഒരാളെ വെറുതെവിട്ടു

11:28 PM Nov 25, 2019 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സ് ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ർ ക​​​ന​​​ക​​​മ​​​ല​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ഗൂ​​​ഢാ​​ലോ​​ച​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ആ​​​റു പേ​​​ർ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു എ​​റ​​ണാ​​കു​​ളം എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി.

ഒ​​​രാ​​​ളെ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്കി. പ്ര​​തി​​ക​​ൾ​​ക്കു​​ള്ള ശി​​ക്ഷ നാ​​​ളെ വി​​ധി​​ക്കും. ഒ​​​ന്നാം പ്ര​​​തി ത​​​ല​​​ശേ​​​രി ചൊ​​​ക്ലി മ​​​ദീ​​​ന മ​​​ഹ​​​ലി​​​ൽ മ​​​ൻ​​​സീ​​​ദ്(33), ര​​​ണ്ടാം പ്ര​​​തി തൃ​​​ശൂ​​​ർ ചേ​​​ലാ​​​ട് അ​​​ന്പ​​​ല​​​ത്ത് വീ​​​ട്ടി​​​ൽ സ്വാ​​​ലി​​​ഹ് മു​​​ഹ​​​മ്മ​​​ദ്(29), മൂ​​​ന്നാം പ്ര​​​തി കോ​​​യ​​​ന്പ​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി റാ​​​ഷി​​​ദ് അ​​​ലി(27), നാ​​​ലാം പ്ര​​​തി കോ​​​ഴി​​​ക്കോ​​​ട് കു​​​റ്റ്യാ​​​ടി ന​​​ങ്കീ​​​ല​​​ൻ​​​ക​​​ണ്ടി വീ​​​ട്ടി​​​ൽ എ​​​ൻ.​​കെ ​റം​​​ഷാ​​​ദ്(27), അ​​​ഞ്ചാം പ്ര​​​തി മ​​​ല​​​പ്പൂ​​​റം തി​​​രൂ​​​ർ പൂ​​​ക്കാ​​​ട്ടി​​​ൽ വീ​​​ട്ടി​​​ൽ സ​​​ഫ്‌​​വാ​​ൻ(33), എ​​​ട്ടാം പ്ര​​​തി കാ​​​സ​​​ർ​​​ഗോ​​​ഡ് കാ​​​ഞ്ഞ​​​ങ്ങാ​​​ട് കു​​​ന്നു​​​മ്മ​​​ൽ വീ​​​ട്ടി​​​ൽ മെ​​​യ്നു​​​ദീ​​​ൻ പാ​​​റ​​​ക്ക​​​ട​​​വ​​​ത്ത് (27) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് കു​​​റ്റ​​​ക്കാ​​​രാ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ആ​​​റാം പ്ര​​​തി കോ​​​ഴി​​​ക്കോ​​​ട് കു​​​റ്റ്യാ​​​ടി ന​​​ങ്ങീ​​​ലാ​​​ങ്ക​​​ണ്ടി വീ​​​ട്ടി​​​ൽ എ​​ൻ.​​കെ. ജാ​​​സി​​മി​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി.​

കു​​​റ്റ​​​ക്കാ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ആ​​​റു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യും കോ​​​ട​​​തി യു​​​എ​​​പി​​​എ വ​​​കു​​​പ്പും ചു​​​മ​​​ത്തി. 70 പേ​​​രെ​​​യാ​​​ണ് സാ​​​ക്ഷി​​​ക​​​ളാ​​​യി കേ​​​സി​​​ൽ വി​​​സ്ത​​​രി​​​ച്ച​​​ത്. ആ​​​ദ്യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​ൻ​​​പ​​​ത് പ്ര​​​തി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ സ​​​ജീ​​​ർ എ​​​ന്ന​​​യാ​​​ൾ അ​​​ഫ്ഗാ​​​നി​​​ൽ വ​​​ച്ച് കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.