ക​പി​ല വേ​ണു​വി​ന് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ പു​ര​സ്കാ​രം

12:20 AM Nov 25, 2019 | Deepika.com
കൊ​​​ച്ചി: കൂ​​​ടി​​​യാ​​​ട്ട ആ​​​ചാ​​​ര്യ​​​ൻ ഡി. ​​​അ​​​പ്പു​​​ക്കു​​​ട്ട​​​ൻ നാ​​​യ​​​രു​​​ടെ പേ​​​രി​​​ൽ കൂ​​​ടി​​​യാ​​​ട്ടം ക​​​ഥ​​​ക​​​ളി രം​​​ഗ​​​ത്തെ യു​​​വ​​​ക​​​ലാ​​​കാ​​​ര​​ൻ​​മാ​​ർ​​​ക്കാ​​​യി നേ​​​പ​​​ത്ഥ്യ കൂ​​​ടി​​​യാ​​​ട്ട ഗു​​​രു​​​കു​​​ലം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഡി.​ ​​അ​​​പ്പു​​​ക്കു​​​ട്ട​​​ൻ നാ​​​യ​​​ർ പു​​​ര​​​സ്കാ​​​രം കൂ​​​ടി​​​യാ​​​ട്ടം, ന​​​ങ്യാ​​​ർ​​​ക്കൂ​​​ത്ത് ക​​​ലാ​​​കാ​​​രി ക​​​പി​​​ല വേ​​​ണു​​​വി​​​ന്. 10,000 രൂ​​പ​​യും ശി​​​ൽ​​​പ്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം അ​​ടു​​ത്ത​​മാ​​സം അ​​​ഞ്ചി​​​ന് നേ​​​പ​​​ത്ഥ്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ സ​​​മ്മാ​​​നി​​​ക്കും.